mumbai- goa bridge collapsed; 2 dead body are found

മുംബൈ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുംബൈ-ഗോവ ദേശീയപാതയിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ ദുരന്തനിവാരണ സേന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി.

നാവികസേനയുടെ ഹെലിക്കോപ്റ്റര്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് രണ്ടു ബസുകള്‍ കാണാതായിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ബസുകളാണിവ. ബസുകളില്‍ 22 പേര്‍ ഉണ്ടായിരുന്നതായി റായ്ഗഡ് എഎസ്പി സഞ്ജയ് പാട്ടീല്‍ പറഞ്ഞു.

ഏതാനും കാറുകളും അപകടത്തില്‍ കാണാതായിട്ടുണ്ടെന്നാണ് വിവരം. അര്‍ദ്ധരാത്രി രണ്ട് മണിയോടെയാണ് അപകടം നടന്നത്. അതിനാല്‍ ഇക്കാര്യമറിയാതെ വാഹനങ്ങള്‍ നദിയില്‍ വീണതാവാമെന്നാണ് കരുതുന്നത്

Top