Russian helicopter was shot down by northern Syria

ഡമാസ്‌കസ്: വടക്കന്‍ സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വിമതര്‍ വെടിവച്ചിട്ടു. എംഐ-8 ട്രാന്‍സ്‌പോര്‍ട്ട് ചെറുവിമാനമാണ് വെടിവച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹെലികോപ്റ്ററില്‍ യാത്രചെയ്തിരുന്ന നാലു പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ആലപ്പോയില്‍ രക്ഷാദൗത്യത്തിനുശേഷം മടങ്ങുകയായിരുന്ന ഹെലികോപ്റ്ററാണ് ആക്രമണം നേരിട്ടത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് പിന്തുണ നല്‍കുന്ന റഷ്യ വിമതര്‍ക്കെതിരെ നേരത്തെ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.

Top