mayavadi criticises akilesh yadav ; in UP rape case

ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ അമ്മയും മകളും പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവും എംപിയുമായ മായാവതി .

ഭരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിന്‍വാങ്ങൂ അതായിരിക്കും നല്ലതെന്നും മായാവതി പറഞ്ഞു.

ബുലന്ദേശ്വറിലെ പീഡനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മായാവതി.

അതേസമയം, വിഷയത്തില്‍ അഖിലേഷ് യാദവിനെ കുറ്റപ്പെടുത്തി മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള ഷീല ദീക്ഷിത് രംഗത്തെത്തി. അഖിലേഷ് യാദവ് സ്വീകരിച്ച നടപടികള്‍ ശരിയായ രീതിയിലുള്ളതല്ല. സംഭവം ലജ്ജാവഹവും ഹീനവുമാണ്.

ഉത്തര്‍പ്രദേശില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ അതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ അഖിലേഷ് യാദവ് പരാജയപ്പെട്ടു. സാധാരണക്കാര്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷിതരല്ലെന്നും ഷീല കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച രാത്രിയോടെയാണ് ദില്ലികാണ്‍പുര്‍ ദേശീയ പാതയില്‍ അമ്മയും മകളും ബലാത്സംഗത്തിനിരയായത്. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിഴച്ച് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു.

സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം.

ഇവരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും സംഘം കവരുകയും ചെയ്തു. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു.

Top