break from his own pistol shot injured IN A R Camp

കല്‍പ്പറ്റ: എ. ആര്‍. ക്യാമ്പില്‍ സ്വന്തം പിസ്റ്റളില്‍ നിന്ന് വെടി പൊട്ടി എ. എസ്. ഐക്ക് പരിക്ക്.

എ. എസ്. ഐ ജോസ് ജോര്‍ജ്ജിന്റെ ഇടത് കാലിന്റെ മുട്ടിന് താഴെയാണ് തോക്കില്‍ നിന്ന് വെടി കൊണ്ടത്.

പരിക്കേറ്റ എ. എസ്. ഐയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ വയനാട് സന്ദര്‍ശന ഡ്യൂട്ടിക്കായി പോകുന്നതിന് മുന്പ് പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

നിലത്തേക്ക് തിരിച്ച് വച്ച് കൊണ്ടാണ് പിസ്റ്റള്‍ തുടങ്ങിയത്. ഇതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. നിലത്ത് കൊണ്ട വെടിയുണ്ടയുടെ ചീളുകള്‍ കാലില്‍ പതിക്കുകയായിരുന്നുവെന്ന് എ. ആര്‍.ക്യാമ്പിലെ അസി.കമാന്റഡന്റ് ഇ.പി.രാജന്‍ പറഞ്ഞു.

ഇന്ന് പുല്‍പ്പള്ളിയിലാണ് തൊഗാഡിയ എത്തുന്നത്. ഇതിനായി എ. ആര്‍ ക്യാമ്പിലെ നാല് പൊലീസുകാരാണ് ഡ്യൂട്ടിയുടെ ഭാഗമായി പോകേണ്ടിയിരുന്നത്. ലക്കിടിയില്‍ നിന്ന് പ്രവീണ്‍ തൊഗാഡിയെക്കൊപ്പം ചേരാനായിരുന്നു പരിപാടി.

അതിനിടയിലാണ് സംഭവം നടന്നത്. എ. ആര്‍. ക്യാമ്പ് എ.സിയോട് ജില്ലാ പൊലീസ് ചീഫ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top