six dead in building collapse

മുംബൈ: ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറ്‌പേര്‍ മരിച്ചു. 25ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്.

ഭിവണ്ടിയിലെ ഗരീബി നഗറിലെ കബീര്‍ ബില്‍ഡിങ് ആണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 12പേരെ രക്ഷപ്പെടുത്തി.

ഇതുവരെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 20 മുതല്‍ 25 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കെട്ടിടം മോശം അവസ്ഥയിലാണെന്ന് കാണിച്ച് ഭിവണ്ടി നിസാംപുര മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Top