എൽകെജി, രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ചു; 88കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : എൽകെജിയിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ചയാളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പെൺകുട്ടികളെ അവരുടെ വീട്ടിൽ വച്ചാണ് ഉപദ്രവിച്ചത്.

കുട്ടികളുടെ കുടുംബവുമായി പരിചയമുള്ള വാസുദേവൻ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു. സ്കൂളിൽ വിഷാദത്തിൽ ഇരുന്ന കുട്ടിയോട് ടീച്ചർ കാര്യങ്ങൾ തിരക്കി ചൈൽഡ് ലൈനിനെ അറിയിച്ചു. ഇവർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.

ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പൊലീസിൽ അറിയിച്ചതിനു പിന്നാലെയാണ് വാസുദേവനെ അറസ്റ്റ് ചെയ്‌തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Top