M. P. Veerendra Kumar’S statement about media ban

MP VEERENDRA KUMAR

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കോഴിക്കോട് നടന്നത് അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്തതാണെന്ന് എം.പി വീരേന്ദ്രകുമാര്‍.

മാധ്യമപ്രവര്‍ത്തകര്‍ കോടതയില്‍ പോയത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ്. അല്ലാതെ മാവോയിസ്റ്റുകളെയോ മറ്റോ മോചിപ്പിക്കാനല്ല.

കോടതിയില്‍ നടക്കുന്നത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇത് തടസപ്പെടുത്തുന്നത് ഒരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു എസ്.ഐ. മാത്രം വിചാരിച്ചാല്‍ കാര്യം നടക്കുമെന്നാണെങ്കില്‍ മറ്റുള്ള ഉദ്യോഗസ്ഥരുടെ ആവശ്യമില്ല. ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നില്ലെങ്കില്‍ ജനാധിപത്യത്തിന്റെ അടിത്തറ തകരുമെന്നും അദ്ദേഹം പറഞ്ഞു.

Top