Again media ban in kozhikode court

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

മാവോയിസ്റ്റ് രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നുണ്ടെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിപ്പിക്കില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്.

എന്നാല്‍ ഈ നടപടിയെ ചോദ്യം ചെയ്തതോടെ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത ചാനല്‍ വാഹനം സ്‌റ്റേഷനില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവരെ കാണാനുള്ള അവസരം പോലീസ് കൊടുക്കുന്നില്ല. കോഴിക്കോട് കോടതിയിലെത്തിയ ഏഷ്യനെറ്റിന്റെ ഒബി വാനും പോലീസ് സംഘം സ്‌റ്റേഷനിലേക്ക് എടുത്തു കൊണ്ടുപോയിട്ടുണ്ട്.

ഹൈക്കോടതിയിലും സംസ്ഥാനത്തെ മറ്റു കോടതികളിലും നടത്തിയ മാധ്യമ ബഹിഷ്‌കരണത്തിന് തുടര്‍ച്ചയായാണ് കോഴിക്കോട് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞത്.

കോടതി ഉത്തരവ് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നതെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പോ നോട്ടീസോ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല.

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഐസ്‌ക്രീ പാര്‍ലര്‍ കേസിന്റെ വാദം നടക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ കോടതി ഇന്നു വിധി പറയുന്നുണ്ട്.

ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്

Top