Punjab National Bank; PROFIT

PUNJAB NATIONAL NBANK

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ റെക്കോഡ് നഷ്ടം രേഖപ്പെടുത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് പുതു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച ലാഭത്തിലേക്ക് കുതിച്ചു കയറി.

2016 ജനുവരി മാര്‍ച്ച് പാദത്തില്‍ 5,367 കോടി രൂപയാണ് ബാങ്ക് നേരിട്ട നഷ്ടം. പൊതുമേഖലയില്‍ ഒരു ബാങ്ക് രേഖപ്പെടുത്തുന്ന റെക്കോഡ് നഷ്ടമായിരുന്നു അത്. നടപ്പു വര്‍ഷത്തെ ആദ്യ പാദമായ ഏപ്രില്‍ ജൂണില്‍ 306 കോടി രൂപയുടെ ലാഭവുമായാണ് നേട്ടത്തിന്റെ ട്രാക്കിലേക്ക് ബാങ്ക് വീണ്ടും തിരിച്ചെത്തിയത്.

അതേസമയം, മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ പാദത്തില്‍ ലാഭം 57.5 ശതമാനം കുറഞ്ഞിട്ടുണ്ട്. 201516ലെ ജൂണ്‍ പാദത്തില്‍ ബാങ്ക് 720.71 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

മൊത്തം വരുമാനം 13,432.05 കോടി രൂപയില്‍ നിന്ന് 3.7 ശതമാനം ഉയര്‍ന്ന് 13,930 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്തി 6.47 ശതമാനത്തില്‍ നിന്ന് 13.75 ശതമാനത്തിലെത്തി.

മാര്‍ച്ച് പാദത്തില്‍ ഇത് 12.90 ശതമാനമായിരുന്നു. കഴിഞ്ഞ പാദ കണക്കുകള്‍ പ്രകാരം 5.66 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി.

അറ്റ നിഷ്‌ക്രിയ ആസ്തി 4.05 ശതമാനത്തില്‍ നിന്ന് 9.16 ശതമാനത്തിലേക്കും ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന് മൂലധന സഹായമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ 2,816 കോടി രൂപ അനുവദിച്ചിരുന്നു.

പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് ഇക്കഴിഞ്ഞ ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 79.13 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ ലാഭം 301.98 കോടി രൂപയായിരുന്നു.

ഒട്ടേറെ വായ്പകള്‍ കഴിഞ്ഞ പാദത്തില്‍ എഴുതി തള്ളിയെന്നും അതിനാല്‍ മുന്‍ വര്‍ഷത്തെ സമാന പാദവുമായി കഴിഞ്ഞ പാദത്തിലെ ലാഭത്തെ താരതമ്യം ചെയ്യാനാവില്ലെന്നും ബാങ്ക് പ്രതികരിച്ചു.

വിദേശ നാണയ മാനേജ്‌മെന്റ് ചട്ടങ്ങളിലും (ഫേമ) നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) നിബന്ധനകളിലും വീഴ്ച വരുത്തിയതിന് 13 ബാങ്കുകളില്‍ നിന്നായി റിസര്‍വ് ബാങ്ക് 27 കോടി രൂപ പിഴയീടാക്കി.

ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, അലഹാബാദ് ബാങ്ക്, കാനറാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ പിഴ ശിക്ഷ ലഭിച്ച ബാങ്കുകളില്‍

Top