drug, Immoral Traffic group;near school in alappuzha

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടപാടുകാരായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് കുത്തിവയ്ക്കാനും മറ്റും പരിശീലിപ്പിക്കുകയായിരുന്നു ഇയാള്‍. ബിനോയ് എന്നയാളാണ് എക്‌സൈസിന്റെ പിടിയിലായത്. വാടകവീട് കേന്ദ്രീകരിച്ചാണ് ബിനോയ് മയക്കുമരുന്ന് കുത്തിവയ്പ്പും വില്‍പനയും നടത്തിയിരുന്നത്.

കുട്ടികള്‍ക്ക് മയക്കുമരുന്ന് കുത്തിവയ്ക്കുന്നത് എങ്ങനെ എന്നായിരുന്നു ഇയാള്‍ പരിശീലനം നല്‍കിയിരുന്നത്. ആദ്യമായി മയക്കുമരുന്നു കുത്തിവയ്ക്കുന്ന കുട്ടികള്‍ക്ക് ബോധക്ഷയം ഉണ്ടായാല്‍ വിശ്രമിക്കാന്‍ ഒരു മുറിയും ഈ വീട്ടില്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് ഇന്‍ജക്ട് ചെയ്യാനും എല്ലാ തരത്തിലുമുള്ള പരിശീലനം ഇയാള്‍ കൊടുത്തിരുന്നു.

ഇതോടൊപ്പം സെക്‌സ് റാക്കറ്റും നടത്തിയിരുന്നോ എന്നു സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നുണ്ട്. ഇന്‍ജക്ഷന്റെ പേരില്‍ കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായും പറയപ്പെടുന്നു. വാടക വീട്ടില്‍ നിന്നും ഗുളികകള്‍, ഇന്‍ജക്ട് ചെയ്യാനുള്ള ഉപകരണം, കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭനിരോധന ഉറകളും ഇവിടെ നിന്ന് കണ്ടെത്തി.

ബിനോയ് ഇതിനു മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. ഇയാള്‍ ഇതിനു മുമ്പ് രണ്ടുതവണ മയക്കുമരുന്നു കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Top