കോഴിക്കോട്: മംഗളം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ട്രെയിനി ഇ.എം. രഗേഷിനെ (30) കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായി.

പേരാമ്പ്ര കോട്ടൂര്‍ എടച്ചേരി മുന്നൂറ്റിമംഗലത്ത് ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും വിജയലക്ഷ്മിയുടെയും മകനാണ്. 167 സെന്റീമീറ്റര്‍ ഉയരം. വെളുത്ത നിറം. പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലോ (ഫോണ്‍: 0496 2610242, 9497935022), മംഗളം കല്ലായ് യൂണിറ്റ് ഓഫീസിലോ (0495 2320063) അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Top