sarath pawar resign cricket association president

മുംബൈ : മുംബൈ ക്രക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ശരത് പവാര്‍ രാജിവച്ചു.

ലോധ കമ്മീഷന്‍ നിര്‍ദേശപ്രകാരം 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്നതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

76കാരനായ പവാര്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തല്‍സ്ഥാനത്തു തുടരുന്നതിനു മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെങ്കിലും താന്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ കോടതി നിര്‍ദേശങ്ങളില്‍ വ്യക്തതത വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top