sabarimala case in vigilence

പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാരം കവര്‍ച്ച കേസ് വിജിലന്‍സ് ഏറ്റെടുത്തു. പത്തനംതിട്ട വിജിലന്‍സ് സിഐ ബൈജുവിനാണ് അന്വേഷണ ചുമതല.

2015 ജനുവരി 12നാണ് ദേവസ്വം ബോര്‍ഡിലെ ആറ് ജീവനക്കാരില്‍ നിന്ന് 10 ലക്ഷത്തിലധികം രൂപയും 11 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ശബരിമലയില്‍ വീണ്ടും ദേവസ്വം ജീവനക്കാരന്റെ മോഷണശ്രമം നടന്നു. ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെ വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

ഭണ്ഡാരത്തില്‍ നിന്ന് നാണയങ്ങള്‍ പുറത്തേക്ക് കടത്താന്‍ ശ്രാമിക്കവേ സംശയം തോന്നിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാബുവിനെ പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരോട് തട്ടികയറി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.

Top