gujarat dalit issue; thaawar chand gehlot says rahul gandhi not visit here

അഹമ്മദാബാദ്: രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദളിത് പ്രക്ഷോഭം നടക്കുന്ന ഗുജറാത്ത് സന്ദര്‍ശിക്കരുതെന്ന് കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട്.

സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന.

രാഹുല്‍ഗാന്ധിയ്ക്ക് പുറമെ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍, ബിഎസ്പി നേതാവ് മായാവതി എന്നിവരോടാണ് ഗെഹ്ലോട്ട് ഗുജറാത്ത് സന്ദര്‍ശനത്തില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുജറാത്തിലെ ദളിത് പ്രക്ഷോഭത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

ഗുജറാത്തില്‍ പ്രക്ഷോഭം നടത്തുന്ന ദളിത് വിഭാഗങ്ങളുടെ വോട്ട് പല സംസ്ഥാനങ്ങളിലും നിര്‍ണായകമാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഇവര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്.

ചത്ത പശുവിന്റെ തോലുരിക്കുന്നതിനിടെ ചമാര്‍ വിഭാഗക്കാരെ കെട്ടിയിട്ട് തല്ലിയതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്. സംഭവത്തില്‍ ഇന്നലെ പാര്‍ലമെന്റും പ്രക്ഷുബ്ധമായിരുന്നു.

Top