സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടത് 8620 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3744 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് പോലീസ് പിടിയിലായവര്‍ 1582 പേരാണ്. 1955 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8620 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 88 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത് 393 കേസുകളാണ്. തിരുവനന്തപുരം റൂറലില്‍ 287 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Top