ഒമാനില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 813

മാനില്‍ ഇന്ന് 86 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 813 ആയി ഉയര്‍ന്നു.

രണ്ട് വിദേശികളടക്കം നാലു പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരിച്ച നാല് പേരും മസ്‌കറ്റില്‍ നിന്നുള്ളവരാണ്. രോഗമുക്തരായവരുടെ എണ്ണം 130 ആയി ഉയര്‍ന്നു.

മസ്‌കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 658 ആയി. 77 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ദാഖിലിയ മേഖലയിലെ കോവിഡ് ബാധിതര്‍ 42 ആയി ഉയര്‍ന്നു. ഇവിടെ 19 പേരാണ് രോഗമുക്തരായത്.

Top