congress leaders critises v.d satheeshan

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ രംഗത്ത് .

നേതാക്കള്‍ക്ക് ഔചിത്യമില്ലെന്നും തോല്‍വിയെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. തോല്‍വിയുടെ കാരണം അണികളില്‍ അടിച്ചേല്‍പ്പിക്കാനാണ് നേതാക്കളുടെ നീക്കം.

തങ്ങളെല്ലാം ശരിയാണെന്ന് നേതാക്കള്‍ മേനി നടക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. ജയിക്കണമെങ്കില്‍ നിലപാട് വേണം. മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മേല്‍തട്ടിലെ നേതാക്കള്‍ക്ക് സ്വന്തം സ്ഥിതിയെക്കുറിച്ച് ബോധ്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച ആഴത്തിലുള്ളതാണെന്നും കെ മുരളീധരന്‍ ആരോപിച്ചിരുന്നു. എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി പാര്‍ട്ടിക്കായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

മുന്നണിക്കകത്ത് പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ യുഡിഎഫ് എംഎല്‍എമാരുടെ യോഗം വിളിക്കണമെന്നും കെ മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നങ്ങള്‍ പലര്‍ക്കും പറയാനുണ്ടെന്നും പത്രങ്ങള്‍ നോക്കുമ്പോള്‍ ഇത് കാണുന്നതാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഇത് പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കന്‍മാരുടെ മാത്രം യോഗം വിളിച്ചിട്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്ന് പറഞ്ഞ് ബിജെപിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയില്‍ മുന്നണിക്കുളളവര്‍ വിമര്‍ശിച്ചാല്‍ ശ്ക്തമായ മറുപടി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Top