Alancier makes a strong impact as character artists,film experiences with mammootty and lalettan

1998 ല്‍ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലൂടെയാണ് അലന്‍സിയര്‍ ലെ ലോപസിന്റെ വെള്ളിത്തിര പ്രവേശനം. സ്‌കൂളില്‍ പഠിയ്ക്കുന്ന കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമാഭിനയം.

1998 ല്‍ സിനിമയിലെത്തിയ അലന്‍സിയറിന് നല്ലൊരു വേഷം കിട്ടാനും ജനശ്രദ്ധ നേടാനും 2016 ല്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം വരെ കാത്തിരിയ്‌ക്കേണ്ടി വന്നു.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയ്ക്ക് ശേഷം ഇപ്പോള്‍ മലയാളത്തില്‍ തിരക്കോട് തിരക്കാണ് അലന്‍സിയറിന്.

ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തില്‍ അലന്‍സിയര്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തോപ്പില്‍ ജോപ്പന്‍ പൂര്‍ത്തിയായാല്‍ ഉടന്‍ അലന്‍സിയര്‍ മോഹന്‍ലാല്‍ ചിത്രത്തിലേക്ക് കടക്കും. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പ്രണയോപനിഷത്ത് എന്ന ചിത്രത്തില്‍ രസകരമായ ഒരു കഥാപാത്രമായി അലന്‍സിയര്‍ എത്തുന്നുണ്ട്.

മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം മാത്രമല്ല, മലയാളത്തിലെ യങ്സ്റ്റാര്‍സിനൊപ്പവും അലന്‍സിയര്‍ അഭിനയിച്ചു കഴിഞ്ഞു. മഹേഷിന്റെ പ്രതികാരം കൂടാതെ മണ്‍സൂണ്‍ മാംഗോസ്, അന്നയും റസൂലും എന്നീ ചിത്രങ്ങളിലും ഫഹദിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചു.

മലയാള സിനിമയില്‍ ഓരോ കാലത്തും പുതിയ ഹാസ്യനടന്മാര്‍ എത്തിയിട്ടുണ്ട്. വേറിട്ട അഭിനയം കൊണ്ട് പുതിയ വഴി വെട്ടുകയാണ് അലന്‍സിയര്‍. മലയാള സിനിമയില്‍ ഇനി അലന്‍സിയര്‍ ലേ ലോപസിന്റെ കാലമാണ്.

Top