Kannur murder case; BJP Leader M.T Ramesh statement

കോഴിക്കോട്: കണ്ണൂരിലെ കൊലപാതകത്തെ മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് കാണുന്നതെന്ന് ബിജെപി നേതാവ് എം.ടി. രമേശ്.
സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

പിണറായി കൊലപാതകത്തെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊലപാതകം ഏറ്റെടുത്ത മുഖ്യമന്ത്രി അവരുടെ പേരുകള്‍ കുടി വെളിപ്പെടുത്തണം. ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ശാന്തമായത് പിണറായിയുടെ മുഖം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Top