eurocup 2016 dedicated to porchugal people; ‎Cristiano Ronaldo

പരീസ്: ചരിത്രം തിരുത്തി എഴുതപ്പെട്ടു, യുറോകപ്പ് കീരിടം പോര്‍ച്ചുഗലിനു സ്വന്തം. ആദ്യമായി യൂറോ കപ്പ് കിരീടത്തിന് ഉടമകളായി മാറിയിരിക്കുകയാണ് ഇവര്‍ .

ഫ്രാന്‍സിനെ അട്ടിമറിച്ച് പോര്‍ചുഗലിനെ ചാമ്പ്യന്മാരാക്കിയതിന്റെ പിന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന 31 കാരന്റെ പങ്ക് വളരെ വലുതാണ്.

ഫൈനലില്‍ പരിക്കുമൂലം ക്രിസ്റ്റ്യാനോയ്ക്ക് പുറത്തു പോകേണ്ടി വന്നു.എന്നാല്‍ കളികളത്തില്‍ തിരിച്ചു വരണം എന്ന ആഗ്രഹിച്ചിരുന്നു. വേദന കാരണം മടങ്ങിവരാന്‍ സാധിച്ചില്ലെന്നും താരം വ്യക്തമാക്കി.

‘ഞാന്‍ ആഗ്രഹിച്ച ഫൈനല്‍ ഇതായിരുന്നില്ല.

എന്നാലും ഞാന്‍ വളരെ സന്തോഷവാനാണ്. ഈ കിരീടം പോര്‍ച്ചുഗലിലുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു, ഒപ്പം ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ആരാധകര്‍ക്കും. ഞാന്‍ വളരെ സന്തോഷവാനാണ്.

പോര്‍ച്ചുഗലിന്റെ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു’ ക്രിസ്റ്റിയാനൊ പറഞ്ഞു.
പോര്‍ച്ചുഗലിനെ പിന്തുണക്കാനായി പത്ത് ലക്ഷത്തിലധികം ആരാധകര്‍ സെയ്ന്റ് ഡെനിസ് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.

Top