stock market sensex down

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 41 പോയന്റ് നഷ്ടത്തില്‍ 27,237ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 8354ലുമെത്തി.

ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 880 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭേല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ, അദാനി പവര്‍, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

Top