Thiruvanathapuram; Yellow Colour City permit Auto

തിരുവനന്തപുരം: ഇനി മുതല്‍ തലസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ മഞ്ഞനിറത്തില്‍ റോഡിലിറങ്ങും. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോര്‍ട്ടിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് മുപ്പതിനായിരം ഓട്ടോകള്‍ക്ക് സര്‍ക്കാര്‍ സിറ്റി പെര്‍മിറ്റ് നല്‍കിയത് .

ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് കനകക്കുന്ന് കൊട്ടാരത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

നഗരപ്രദേശത്തിന് പുറത്തുള്ള ഓട്ടോകള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് കൊണ്ടാണ് സിറ്റിപെര്‍മിറ്റുള്ള ഓട്ടോകള്‍ക്ക് മഞ്ഞനിറം നല്‍കാന്‍ തിരുമാനിച്ചത്.

ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കാണ് പെര്‍മിറ്റ് വിതരണം ചെയ്തത്. സ്ത്രീകള്‍ക്കും സിറ്റി പെര്‍മിറ്റിന് സംവരണം നല്‍കുന്ന കാര്യം പരിഗണനിയില്‍ ഉണ്ടെന്നും ഇതിനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ വഴി ഓട്ടോ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളി തടയുന്നതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. മാറ്റത്തിനനുസരിച്ച് ഓട്ടോഡ്രൈവര്‍മാരുടെ മനോഭാവം മാറണമെന്ന് തച്ചങ്കരി നിര്‍ദ്ദേശിച്ചു.

Top