new trafic rule; Minister ask clarification in thachankari

തിരുവനന്തപുരം:’ഹെല്‍മറ്റ് ഉളളവര്‍ക്ക് മാത്രം പെട്രോള്‍ ‘ ഗതാഗത കമ്മീഷ്ണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ ഉത്തരവിനെതിരെ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍.

തച്ചങ്കരിയോട് മന്ത്രി വിശദീകരണം തേടി.താന്‍ അറിയാതെയാണ് ഈ ഉത്തരവെന്നും ഇത് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടു.

ഹെല്‍മറ്റ് ഉള്ളവര്‍ക്ക് മാത്രം പെട്രോള്‍ നല്‍കിയാല്‍ മതിയെന്നും ഇത് സംബന്ധിച്ച് പമ്പുകള്‍ക്കും ഇന്ധനകമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും തച്ചങ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് തച്ചങ്കരി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെങ്കില്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Top