83 killed as 2 blasts rip through Ramadan crowds at Baghdad shopping areas

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ് നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ 83 പേര്‍ കൊല്ലപ്പെടുകയും 160 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബാഗ്ദാദിലെ കരണ്ടയിലുള്ള തിരക്കേറിയ വ്യാപര മേഖലയിലാണ് ആദ്യ സ്‌ഫോടനം. ഇവിടെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 45 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കടകളും കത്തി നശിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

ബാഗ്ദാദിന് വടക്കുവശം ഷിയ മേഖലയിലാണ് രണ്ടാമത്തെ സ്‌ഫോടനത്തിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇറാഖി സൈന്യം ഐഎസ് നിയന്ത്രണത്തിലായിരുന്ന ഫലൂജ നഗരം പിടിച്ചെടുത്തത് ഒരാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം.

ഫ്‌ലൂജയില്‍ സ്വാധീനം നഷ്ടപ്പെട്ട ഐഎസ് രാജ്യത്തിന്റെ പലഭാഗങ്ങളിലും ആക്രമണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top