83 kg of seize gold missing from delhi airport

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി സൂക്ഷിച്ചിരുന്ന 83 കിലോ സ്വര്‍ണം കാണാതായി. സ്‌റ്റോക്ക് പരിശോധിക്കുന്ന ഉന്നത സമിതിയുടെ പരിശോധനയിലാണ് സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.

സ്വര്‍ണത്തിനു സമാനമായ ലോഹം നിക്ഷേപിച്ച ശേഷം പായ്ക്കറ്റുകളില്‍ നിന്ന് സ്വര്‍ണം മാറ്റിയ നിലയിലാണ്. സംശയം തോന്നി പായ്ക്കറ്റുകളുടെ തൂക്കം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് 83 കിലോ സ്വര്‍ണം കാണാതായിരിക്കുന്നത്. എന്നാല്‍ ഇതില്‍ 59 കിലോ സ്വര്‍ണവും ജൂലായിലാണ് കാണാതായിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വിവരം.

ജൂണില്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസ് കലവറയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ എയര്‍പോര്‍ട്ട്പൊലീസ് കേസെടുത്തിട്ടുണ്ട്.

Top