Govt support to anti drug activities of exice department; Pinarayi

pinarayi

തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിനെതിരെ ജനകീയ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും. വനിതാ സംഘടനകള്‍ക്കിടയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

ക്ഷണിച്ചു വരുത്തിയ പല രോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ വലിയൊരു ശതമാനം തുക ആവശ്യമായി വരുന്ന സാഹചര്യമാണ് ഇപ്പേള്‍ നിലവിലുള്ളത്.

അതിനു പുറമേയാണ് സമൂഹത്തിലെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍. സമൂഹത്തിനെ ബാധിക്കുന്ന മാരകമായ വ്യാധിയാണ് ലഹരിയെന്നും പിണറായി അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ റാഗിങ്ങിനു വിധേയയായ മലയാളി വിദ്യാര്‍ഥിനി അശ്വതിയെ ദത്തെടുക്കാനും പഠിപ്പിക്കാനും ജെ.ഡി.റ്റി. ഇസ്ലാം ഓര്‍ഫനേജ് ആന്‍ഡ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സന്നദ്ധത അറിയിച്ച വിവരം മുഖ്യമന്ത്രി ചടങ്ങില്‍ അറിയിച്ചു.

Top