Chennithala’s Facebook post-athirappally project

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി പ്രദേശം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം നേരിട്ട് അറിയാനാണ് സ്ഥലം സന്ദര്‍ശിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രദേശവാസികളുമായും പദ്ധതി പ്രദേശം ഉള്‍പ്പെട്ട സ്ഥലത്തെ ആദിവാസി കുടുംബങ്ങളുമായി തുറന്ന ആശയ വിനിമയം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പദ്ധതി പ്രദേശത്തെ പരിസ്ഥിതിയും ആവാസ വ്യവസ്ഥകളും മറ്റ് പ്രത്യേകതകളും പദ്ധതി മൂലം ഉണ്ടാകാന്‍ പോകുന്ന ഗുണവും ദോഷവും നേരിട്ട് മനസിലാക്കാനാണ് സന്ദര്‍ശനമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

(ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനെക്കുറിച്ച് അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട് നാളെ ഞാന്‍ ഇവിടം സന്ദര്‍ശിക്കുകയാണ്. നിരവധി പരിസ്ഥിതി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യക്തികള്‍ എന്നിവര്‍ ഇവിടം സന്ദര്‍ശിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പദ്ധതിപ്രദേശത്തെ പരിസ്ഥിതിയും ആവാസവ്യവസ്ഥകളും മറ്റു പ്രത്യേകതകളും പദ്ധതി മൂലം ഉണ്ടാകാന്‍ പോകുന്ന ഗുണവും ദോഷവും നേരിട്ട് മനസ്സിലാക്കുകയും, പ്രദേശവാസികളുമായും പദ്ധതിപ്രദേശം ഉള്‍പ്പെട്ട സ്ഥലത്തെ ആദിവാസി കുടുംബങ്ങളുമായും തുറന്ന ആശയവിനിമയം നടത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

Top