Thalashery issue; Sudheeran statement about Shaseer and Divya

vm-sudheeran

തിരുവനന്തപുരം: തലശേരിയിലെ ദളിത് പെണ്‍കുട്ടികളെ ചാനലില്‍ വന്ന് അപമാനിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ സിപിഐഎം തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇരട്ടതാപ്പാണ് പുറത്തു വരുന്നതെന്നും വിഎം സുധീരന്‍ പറഞ്ഞു.

തലശ്ശേരിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു.

309 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ ശ്രമത്തിന് അഞ്ജനയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ആശുപത്രിയില്‍ ചെന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ അഞ്ജന ദിവ്യയ്ക്കും ഷംസീറിനെതിരെയും മൊഴി നല്‍കിയിരുന്നു.

എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കുമെതിരെ പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിമാക്കുലിലെ അഞ്ജനയുടെ കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.

Top