21-Year-Old Woman Gangraped, Private Parts Mutilated In Bihar

rape

പറ്റ്‌ന: ബിഹാറിലെ മോത്തിഹാരിയില്‍ 21കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ തോക്കും മരകഷണങ്ങളും കുത്തിയിറക്കിയതായും പരാതിയുണ്ട്.

നേരത്തേ മുഖ്യപ്രതി യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്‌ളാക് മെയില്‍ ചെയ്യാനൊരുങ്ങിയ ഇയാളെ യുവതി ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. ഇതിന് പ്രതികാരമായാണ് പ്രതി യുവതിയെ മൃഗീയമായി പീഡിപ്പിച്ചത്.

ബലാല്‍സംഗം ചെയ്ത ശേഷം പ്രതി തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും അതിനുശേഷം കുടുംബാംഗങ്ങളും തന്നെ മര്‍ദിച്ചുവെന്നും യുവതി പറഞ്ഞു. എന്നാല്‍ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് യുവതിയുടെ അമ്മ ആരോപിച്ചു.

Top