Murder of NDMC official: BJP MP Girri on hunger strike outside Kejriwal’s house

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു മുന്‍പില്‍ ബിജെപി പ്രതിഷേധ സമരം.

എന്‍.ഡി.എം.സി ജീവനക്കാരന്‍ എം.എം. ഖാന്റെ കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

ആരോപണം തെളിയിച്ചാല്‍ രാജി വെക്കുമെന്ന് മഹീഷ് ഗിരി പറഞ്ഞു.

എംപിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Top