Thomas Issac supports GST bill

Thomas-Issac

തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലും സേവന പ്രധാനമായ സംസ്ഥാനമെന്ന നിലയിലും ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് ഏറെ നേട്ടകരമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

ജിഎസ്ടി ബില്ലിനെ പിന്‍താങ്ങുമെങ്കിലും വിമര്‍ശനങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ബില്ല് സഭയിലെത്തിന്‌പോള്‍ സിപിഎം പിന്തുണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തോമസ് ഐസക് പ്രതികരിച്ചു.

കേരത്തില്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇടത് സര്‍ക്കാര്‍ ചരക്ക് സേവന നികുതി ബില്ലിലെ നിലപാട് വ്യക്തമാക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ആശങ്കയും ശക്തമായ വിയോജിപ്പുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നികുതി നിരക്ക് നിശ്ചയിക്കാത്തതാണ് മറ്റൊരു പ്രശ്‌നം.കേന്ദ്രത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്തുളളത്.ഇക്കാര്യ തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. നിരക്ക് ഇനിയും ഉയര്‍ത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.

ജിഎസ്ടി കണക്കുകള്‍ സൂക്ഷിക്കുന്ന കമ്പനിയിലെ സ്വകാര്യ പങ്കാളിത്തിലും കേരളം കേന്ദ്രത്തെ വിയോജിപ്പറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയപ്രേരിതമാണ്. അടിസ്ഥാന പരമായ ഈ വിയോജിപ്പുകളെല്ലാം സിപിഎം കേന്ദ്ര നേതൃത്വത്തിനുമുണ്ട്.

ബില്ല് സഭയിലെത്തിന്‌പോള്‍ സിപിഎം പിന്തുണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top