ഇന്ത്യയിൽ മനുഷ്യക്കടത്ത് വ്യാപകം ; 2016ൽ 8132 കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തിൽ നടക്കുന്ന മനുഷ്യക്കടത്തിനെതിരെ പ്രതിഷേധങ്ങൾ അറിയിക്കുകയും, നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഇന്ത്യക്ക് തിരിച്ചടി നൽകി പുതിയ കണക്കുകൾ പുറത്ത്.

ഇന്ത്യയിൽ മനുഷ്യകടത്ത് വ്യാപകമായി നടക്കുന്നുവെന്നതിന് തെളിവാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ പുതിയ കണക്കുകൾ.

2016ൽ 8,000 ലധികം മനുഷ്യക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23,000 ഇരകളിൽ 182 പേർ വിദേശികളാണ്.

2015ൽ 6,877 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നിന്ന് 2016 എത്തിയപ്പോൾ കേസുകളുടെ എണ്ണം 8,132 എന്ന സംഖ്യയിലേയ്ക്ക് ഉയർന്നു.

ഈ കേസുകളിൽ 15,379 ഇരകളിൽ 9,034 (58%) 18 വയസ്സിന് താഴെയാണെന്നും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പശ്ചിമ ബംഗാളിലാണ്. 3,579 കേസുകളാണ് പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്തത്.

2016ൽ 91 കേസുകളാണ് അസാമിൽ രജിസ്റ്റർ ചെയ്തത്. 2015ൽ 1,494 മനുഷ്യകടത്തുകൾ അസമിൽ നടന്നു. 2015ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടത്തലുകൾ നടന്നത് ആസാമിലാണ്.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2016ലെ കണക്കുകൾ പ്രകാരം രാജസ്ഥാനാണ് (1,422 (17.5%) രണ്ടാം സ്ഥാനത്ത്. ഗുജറാത്ത് (548), മഹാരാഷ്ട്ര (517), തമിഴ്നാട് (434) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

2016ൽ ഡൽഹിയിൽ 14 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് 2015ലെ 87 എന്ന സംഖ്യയിൽ നിന്ന് കുറവാണ്.

2016ലെ മനുഷ്യക്കടത്തിൽ ഇന്ത്യൻ പൗരന്മാരും, വിദേശികളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ മനുഷ്യക്കടത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 23 (1) പ്രകാരം നിരോധിച്ചിരിക്കുന്നതാണ്.

നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം അല്ലെങ്കിൽ വേശ്യാവൃത്തി, നിർബന്ധിത വിവാഹം, ദത്തെടുക്കൽ വയവം ട്രാൻസ്പ്ലാൻറ് എന്നിവ ഉൾപ്പെടെ ക്രൂരമായ ചുഷണങ്ങൾക്കാണ് ഇത്തരത്തിൽ കടത്തിക്കൊണ്ട് പോകുന്ന മനുഷ്യർ ഇരയാവുന്നത്.

Top