Euro cup 2016: France vs Alabania Euro Cup 2016 Live Streaming

പാരീസ്: യൂറോ കപ്പില്‍ ഗ്രൂപ്പ് എ മത്സരത്തില്‍ അതിഥേയരായ ഫ്രാന്‍സ് അല്‍ബേനിയയെ തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം നേടിയത്.

ഗ്രൂപ്പ് എ മത്സരങ്ങളിലെ ഫ്രാന്‍സിന്റെ രണ്ടാം ജയവും അല്‍ബേനിയയുടെ രണ്ടാം തോല്‍വിയുമാണിത്. രണ്ടാം വിജയത്തോടെ ഫ്രാന്‍സ് ഫ്രീക്വാര്‍ട്ടറില്‍ കടന്നു.

ഗോളടിക്കാനുള്ള നിരവധി അവസരങ്ങള്‍ ഫ്രാന്‍സ് ഒരുക്കിയെങ്കിലും അല്‍ബേനിയന്‍ പ്രതിരോധ നിര നീക്കങ്ങള്‍ തകര്‍ത്തു.

മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90ാം മിനിറ്റിലാണ് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ അല്‍ബേനിയന്‍ വല ചലിപ്പിച്ചത്. ആദില്‍ രാമിയുടെ ഫ്രീകിക്ക് പാസ് ആന്റോണിയോ ഗ്രിസ്മാന്‍ ഹെഡറിലൂടെ ഗോളാക്കി.

അധിക സമയത്ത് (90+2 മിനിട്ട്) അന്‍ഡ്രെ പെരെ നല്‍കിയ പാസില്‍ ദിമിത്രി പയേറ്റാണ് ഫ്രാന്‍സിനായി രണ്ടാം ഗോള്‍ നേടിയത്.

പെരെയില്‍ നിന്ന് ലഭിച്ച പാസില്‍ ഇടതു ഭാഗത്തിലൂടെ മുന്നേറി വലതുകാല്‍ ഷോട്ടിലൂടെ ദിമിത്രി പയേറ്റ് ഗോള്‍ നേടി.

ഞായറാഴ്ച നടക്കുന്ന മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്റിനെ ഫ്രാന്‍സും റൊമാനിയയെ അല്‍ബേനിയയും നേരിടും.

Top