നെടുമ്പാശേരി വിമാനത്താവളത്തില്‍ 81 പവന്‍ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 81 പവന്‍ സ്വര്‍ണം പിടികൂടി. മസ്‌കറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. താമരശേരി സ്വദേശിയാണ് ഇയാള്‍.

ഇയാളില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ആക്കി മുട്ടുകാലില്‍ കെട്ടിവച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

Top