ചെന്നൈയിലെ മാര്‍ക്കറ്റില്‍ 81 കച്ചവടക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ:ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ 81 കച്ചവടക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ മാര്‍ക്കറ്റിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും വിവിധ ജില്ലകളിലേക്ക് മടങ്ങിയവരാണ്. ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ തിരിച്ചറിയാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അരിയല്ലൂര്‍, പെരമ്പലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, തിരുനെല്‍വേലി, കടലൂര്‍, വിഴിപ്പുരം ജില്ലകളിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 2323 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 1038 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. 27 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Top