രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 48,268 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. ആശ്വാസകരമായ വാർത്ത എന്തെന്നാൽ പ്രതിദിന കണക്ക് അര ലക്ഷത്തിൽ താഴെയായി തുടരുന്നുവെന്നതാണ്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. ഇത് വരെ 74,32,829 പേർ രോഗമുക്തി നേടി.

 

ഇന്നലെ 551 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,21,641 ആയി. നിലവിൽ 5,82,649 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്.

Top