കൊറോണ; ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു

പാരിസ്: കൊറോണ ബാധിച്ച് ഫ്രാന്‍സില്‍ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ജനുവരി അവസാനം മുതല്‍ പാരിസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്‌നസ് ബസിന്‍ വ്യക്തമാക്കി. ചൈനയിലെ വുഹാനിലാണ് ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്.

2019 ഡിസംബര്‍ അവസാന വാരം മുതല്‍ ഇതുവരെ 66000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1500 ലേറെ പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൈനയ്ക്ക് പുറച്ച് ഫിലിപ്പീന്‍സ് ഹോം കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചിരുന്നു. ചൈനയില്‍നിന്ന് നിരവധി രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചു. ചൈനയ്ക്ക് പുറത്ത് 600 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Top