യുഎഇയില്‍ 809 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇ : യുഎഇയില്‍ 809 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, 722 പേര്‍ കൂടി രോഗമുക്തി നേടി.

84,242 പേര്‍ക്കാണ് യുഎഇയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 404 ആണ് രാജ്യത്തെ മരണസംഖ്യ. 73,512 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10,326 പേര്‍ ചികിത്സിയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

Top