anju baby george issue ; sudhakaran satement

കണ്ണൂര്‍: അഞ്ജു ബോബി ജോര്‍ജിനെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും നാക്കു പിഴച്ചു. അഞ്ജുവിനെ അപമാനിച്ച ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന് നാക്കു പിഴച്ചത്.

കായിക രംഗവുമായി യാതോരു ബന്ധവുമില്ലാത്ത വിവരദോഷിയായ കായിക മന്ത്രിയെ പുറത്താക്കാന്‍ പിണറായി ആര്‍ജവം കാണിക്കണമെന്ന് പറഞ്ഞ കെ സുധാകരന്‍ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചാണ് പുലിവാലുപിടിച്ചത്.

അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ ആദ്യമായി കാണാന്‍ എത്തിയ അഞ്ജു ബോബി ജോര്‍ജിനെ ഇപി ജയരാജന്‍ അകാരണമായി ശകാരിച്ച സംഭവത്തില്‍ വാര്‍ത്ത സമ്മേളനത്തിന് എത്തിയതായിരുന്നു കെ സുധാകരന്‍.

Top