മുത്തയ്യ മുരളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

വിജയ് സേതുപതി നായകനാകുന്ന മുത്തയ്യ മുരളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കായ 800 എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തമിഴ് നടന്‍ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുക.

മുരളിയുടെ ബാല്യകാലം മുതലുള്ള പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ മോഷന്‍ പോസ്റ്ററില്‍ കാണിക്കുന്നുണ്ട്. ശ്രീലങ്കയിലെ ബാല്യകാലവും ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതും അത് പരിഹരിച്ച് തിരിച്ചുവന്നതും പാകിസ്താനില്‍ വെച്ച് ശ്രീലങ്കന്‍ ടീമിനെതിരെ ഉണ്ടായ ഭീകരാക്രമണവുമൊക്കെ മോഷന്‍ പോസ്റ്ററില്‍ പ്രതിപാദിക്കുന്നുണ്ട്.

എം എസ് ശ്രീപതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മൂവി ട്രെയ്ന്‍ മോഷന്‍ പിക്ചേഴ്സും ഡാര്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണ്.

Top