മീനിൽ പുഴുക്കൾ, ഒരു മാസത്തിലേറെ പഴക്കം;800 കിലോ അഴുകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാരക്കോണത്ത് 800 കിലോ അഴുകിയ മത്സ്യം പിടികൂടി. ഒരു മാസം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിൽ പുഴുക്കളെ കണ്ടെത്തിയതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും കുന്നത്തുകാൽ പഞ്ചായത്ത് അധികൃതരും ചേർന്ന് പരിശോധന നടത്തിയത്.

മത്സ്യത്തിൽ രാസവസ്തുക്കൾ ചേർത്തിരുന്നതായും സംശയമുണ്ട്. പിടികൂടിയ മത്സ്യം ഉദ്യോഗസ്ഥർ പിടികൂടി മണ്ണിട്ടു മൂടി നശിപ്പിച്ചു. ഇവിടെ റോഡരികിലെ മത്സ്യവിൽപ്പനയ്ക്ക് അനുമതി നൽകരുതെന്ന് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

Top