എൺപതുകളിലെ താരനിരകൾ ഒന്നിച്ച് ; ഒത്തു ചേർന്നത് ചിരഞ്ജീവിയുടെ വീട്ടില്‍

ചെന്നൈ: സിനിമ ലോകത്തെ താരങ്ങള്‍ ഒന്നിച്ച് ഒരു ഓര്‍മ പുതുക്കല്‍. എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താര നിരകളാണ് ഈ വര്‍ഷം തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടില്‍ ഒത്തുകൂടിയത്.

സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികം കൂടിയായിരുന്നു ഈ സംഘമം. കറുപ്പും ഗോള്‍ഡന്‍ നിറത്തിലായിരുന്നു താരങ്ങളുടെ വസ്ത്ര ധാരണം.

മോഹന്‍ലാല്‍,ജയറാം,പാര്‍വതി,ശോഭന,നാദിയ മൊയ്തു,സരിത, അമല, മേനക, ജഗപതി ബാബു,ചിരഞ്ജീവി,ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.

Top