പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകൾ നിർമിച്ച് നൽകും

ഡല്‍ഹി: പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനായി 48000 കോടി രൂപ നല്‍കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അംഗന്‍വാടികളില്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് ലക്ഷം അംഗന്‍വാടികളിലാണ് പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കോവിഡ് സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയില്‍ നടത്തിയ വാക്സിനേഷന്‍ ഗുണം ചെയ്തതായി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

Top