80 lakh fraud detected in Microfinance scam, vigilance informs court

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സ് വായ്പ പദ്ധതിയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മൈക്രോഫിനാന്‍സിന്റെ മറവില്‍ 15 കോടി രൂപ തട്ടിപ്പ് നടത്തിയതായി വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി പറയുന്നത്.

പരാതികളില്‍ നടത്തിയ രഹസ്യപരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത് എന്നാണ് വിജിലന്‍സ് അറിയിച്ചത്. വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍.നജീബിനെതിരെ വകുപ്പ് തലനടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ അദ്ദേഹം വിരമിച്ചതിനാല്‍ നടപടി സ്വീകരിച്ചില്ല.

വി.എസിന്റെ ഹര്‍ജി ഇനി ഈ മാസം 11 ന് പരിഗണിക്കും. 2013-14 കാലാവധിയില്‍ മൈക്രോഫിനാന്‍സില്‍ നടത്തിയ ഇടപാടുകളില്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ പരിശോധന നടത്തിയിട്ടില്ല. 2003-15 കാലത്ത് പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും, ഇല്ലാത്ത ആളുകളുടെ പേരില്‍ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.

Top