എട്ടുവയസ്സുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കി 62 കാരന്‍ അറസ്റ്റില്‍

കോട്ടയം: വീട്ട് മുറ്റത്ത് കളിക്കാനെത്തിയ കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്ധ്യവയസ്‌കന്‍ പിടിയില്‍. കോട്ടയം പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയായ എട്ട് വയസ്സുകാരി തങ്കപ്പന്റെ വീട്ടില്‍ ദിവസവും പോകുമായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വീട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തായത്.

തുടര്‍ന്ന് കുട്ടിയുടെ അമ്മ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.സി.പി.ഒ.മാരായ ജോര്‍ജ് വി.ജോണ്‍, ഷിനോജ്, വിജയലാല്‍, തുടങ്ങിയവരടങ്ങിയ സംഘമാണ് വെളുത്തേടത്തുപറമ്പ് വീട്ടില്‍ തങ്കപ്പന്‍(62) എന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Top