യുപിയിൽ എട്ടുവയസ്സുകാരിക്ക് പീഡനം ; 20കാരൻ അറസ്റ്റിൽ

അസംഗഢ്: യുപിയിൽ വീണ്ടുമൊരു പെൺകുട്ടി ബലാത്സംഗത്തിനിരയായി. അസംഗഢിലാണ് എട്ടു വയസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ ഡാനിഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ഇയാൾക്ക് 20 വയസാണ് പ്രായം. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിന്മേലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ കുളിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ ഇയാള്‍ കൊണ്ടുപോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവം ഉണ്ടാവുകയും കുട്ടിക്ക് അസഹ്യമായ വേദന അനുഭപ്പെടുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ആ ഞെട്ടൽ മാറും മുമ്പേയാണ് എട്ടു വയസ്സുകാരിക്ക് നേരെ ക്രൂര പീഡനം നടന്നിരിക്കുന്നത്.

Top