സിറിയയിലെ അഫ്രിനിൽ നടന്ന അക്രമണത്തിൽ 8 തുർക്കി സൈനികർ കൊല്ലപ്പെട്ടു

Turkey

അങ്കാര: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ അഫ്രിനിൽ നടന്ന സൈനിക ഓപ്പറേഷനിൽ 8 തുർക്കി സൈനികർ കൊല്ലപ്പെട്ടു. ഓപ്പറേഷൻ ഓലിവ് ബ്രാഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന അക്രമണത്തിൽ 13 സൈനികർക്ക് പരുക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ സിറിയയിലെ അഫ്രിനിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉൾപ്പടെ തുരത്തുന്നതിനായി ജനുവരി 20 നാണ് ഓപ്പറേഷൻ ഓലിവ് ബ്രാഞ്ച് ആരംഭിച്ചത്. ഇതിലൂടെ തുർക്കിയുടെ അതിർത്തികളിൽ സുരക്ഷിതവും സ്ഥിരതയും സ്ഥാപിക്കുകയെന്നതാണ് തുർക്കി സൈന്യത്തിന്റെ പ്രധാന ലക്ഷ്യം.

Top