തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം സ്ഥിരീകരിച്ചത് നാല് പേര്‍ക്ക് ; പത്ത് മാസം പ്രായമുള്ള കുഞ്ഞിനും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് ഓരു കുടുംബത്തിലെ നാല് പേര്‍ക്ക് അടക്കം എട്ടു പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടും. രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികളാണ്. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം അന്‍പതായി.

കര്‍ണാടകയില്‍ ഇന്നു ഏഴ് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചന്‍ കോട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Top