സംസ്ഥാനത്ത് ഇന്ന് 8 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂർ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസർഗോഡ് ജില്ലയിലെ മീഞ്ച (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

 

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂർ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂർ 337, പത്തനംതിട്ട 203, കാസർഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Top