വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പ്; ഇന്ത്യയില്‍ ഡൗണ്‍ലോഡ് കുത്തനെ കൂടി

വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പ് ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് ഓണ്‍ലൈന്‍ ഡേറ്റിംഗ് കമ്യൂണിറ്റി പ്ലാറ്റ്‌ഫോമിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കി ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഡേറ്റിംഗ് ആപ്പ് ഡൗണ്‍ലോഡ് ഇന്ത്യയില്‍ ജനുവരിക്ക് ശേഷം കുത്തനെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐടി ഹബ്ബായ ബെംഗലൂരുവില്‍ മാത്രം ജനുവരി ആദ്യവാരത്തില്‍ 8 ലക്ഷം പേരാണ് വിവാഹേതര ബന്ധങ്ങള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആപ്പുകളുടെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ 250 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ബെംഗലൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുരുഗാവ്, അഹമ്മദാബാദ്, ജയ്പൂര്‍, ഛണ്ഡിഗഡ്, കൊച്ചി, നോയിഡ, വിശാഖപട്ടണം, നാഗ്പൂര്‍, സൂറത്ത്‌, ഇന്‍ഡോര്‍, ഭുവനേശ്വര്‍ എന്നിങ്ങനെ ഇന്ത്യയില്‍ ആപ്പ് കൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്മാരാണ് എന്നാണ് കണ്ടെത്തല്‍.

അതേ സമയം ബെംഗലൂരു, മുംബൈ,ഡല്‍ഹി, കൊല്‍ക്കത്ത, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, കൊച്ചി, നോയിഡ, ലഖ്‌നൗ, ഇന്റോര്‍, സൂരത്ത് എന്നിങ്ങനെയുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ആപ്പുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Top